സ്വന്തം ലേഖകൻ::കൊല്ലം: ആശ്രാമം മൈതാനത്തിനു സമീപം ഇ.എസ്.ഐയിലേക്ക് പോകുന്ന മധ്യേ കാറിനുള്ളിൽ മദ്യപിച്ച് ലക്കുകെട്ട വീട്ടമ്മയെ പോലീസ് പിടികൂടി. കാറിനുള്ളിൽ നിന്നും പകുതിയോളം കുടിച്ച ഒരു മദ്യ കുപ്പിയും കണ്ട് കിട്ടി. നാട്ടുകാരാണ് ആദ്യം ഈ വിവരം പോലിസിൽ അറിയിച്ചത്.
തുടർന്ന് പിങ്ക് പോലിസ് സ്ഥലത്തെത്തിയെങ്കിലും മദ്യലഹരിയിൽ ആയിരുന്ന വീട്ടമ്മയെ പോലീസ് സ്വന്തം വാഹനത്തിൽ കയറ്റാനോ നടപടിയെടുക്കാനോ തുനിഞ്ഞില്ല.ഉടൻ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനേ തുടർണ് എസ്.എച്ച്.ഒ സംഭവസ്ഥലത്തെത്തി അവരുടെ കാറിൽ തന്നെ വീട്ടമ്മയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. ഇത്തരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകാൻ പോലിസ് തയ്യാറാകത്തതിലും, വിട്ട് വിഴ്ച മനോഭാവം കാണിക്കുന്നതിലും ജനമധ്യത്തിൽ പൊതുവേ പരാതി ഉയർന്നിട്ടുണ്ട്.
Comments
0 comment