menu
കാർഷികമേഖലക്ക് മുതൽകൂട്ടായി പുതിയ കണ്ടുപിടുത്തവുമായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്
കാർഷികമേഖലക്ക് മുതൽകൂട്ടായി പുതിയ കണ്ടുപിടുത്തവുമായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്
0
190
views
മൂവാറ്റുപുഴ: വാഴക്കുളം

 വിശ്വജ്യോതി എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച 'ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ'  (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ ചലനമുണ്ടാക്കുവാൻ വിദ്യാർത്ഥികൾ പുറത്തിറക്കിയിരിക്കുന്നു.ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ പൂർണമായും നശിക്കാൻ ഏകദേശം ഒരു വർഷം എടുക്കും. ഇലകൾ ചെറുതായി പൊടിക്കുമ്പോൾ അത് ഒരു മാസത്തിനുള്ളിൽ തന്നെ അഴുകും.  ഇതിന്റെ അളവ് സാധാരണ ഇലയേക്കാൾ 15 മടങ്ങ് കുറവായിരിക്കും, അതുവഴി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സംഭരിക്കാനും കഴിയും.കുറഞ്ഞ അറ്റകുറ്റപ്പണിയിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് യന്ത്രത്തിൻ്റെ പ്രത്യേകത. ഉണങ്ങിയ ഇലകൾ പൊടിച്ച രൂപത്തിലേക്ക് മാറ്റുമ്പോൾ ചകിരിച്ചോറിന് പകരമായി ഇത്  ഉപയോഗിക്കാം. ഇവ മണ്ണിൽ കലർത്തുന്നത് മണ്ണിൽ വായു സഞ്ചാരം ത്വരിതപ്പെടുത്തുകയും ജലം വഹിയ്ക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യും.വിത്ത് മുളക്കുന്നതിനുള്ള മാധ്യമമായി ഇത് നേരിട്ട് ഉപയോഗിക്കാം .ഇവ ചാണകപ്പൊടിയിൽ ചേർത്താൽ അത് മികച്ച ജൈവവളമായി തന്നെ മാറും.മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് ഇത്തരത്തിൽ പൊടിച്ച ഇലകൾ കൂടുതൽ സഹായകരമാണ്.മെഷീനിന്റെ രൂപകൽപ്പനയും നിർമ്മാണവും പൂർണമായും കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗമാണ്  നിർവഹിച്ചത്. മെഷീൻ ലോഞ്ചിംഗ് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തികണ്ടത്തിൽ നിർവഹിച്ചു. മാനേജർ മോൺ.ഡോ. പയസ് മലേകകണ്ടത്തിൽ, ഡയറക്ടർ  ഡോ. പോൾ പാറത്താഴം,  സെക്രട്ടറി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, പ്രിൻസിപ്പൽ ഡോ.കെ കെ രാജൻ, വൈസ് പ്രിൻസിപ്പൽ മി. സോമി പി മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി  ഡോ. ഷണ്മുഖേഷ് കെ എന്നിവർ പങ്കെടുത്തു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations