കൊച്ചി : കളമശേരി മെഡിക്കൽ കോളേജിൽ കൂടുതൽ തസ്തികകൾ നൽകി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന് കെ.ജി.എൻ.എ പറഞ്ഞു.
കെ.ജി എൻ.എ 67ാമത് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഏരിയാ സമ്മേളനം മെഡിക്കൽ കോളേജ് ആശുപത്രി ഒ.പി ബ്ലോക്കിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് എ.എൻ ഉൽഘാടനം ചെയ്തു.ഏരിയാ ട്രഷറർ രാജി പി.ആർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബീന ടി.ഡി, അഭിലാഷ് എം, ജില്ലാ സെക്രട്ടറി സ്മിത ബേക്കർ, ജില്ലാ പ്രസിഡന്റ് അജിത ടി. ആർ, ജില്ലാ സെക്രെട്ടറിയറ്റ് അംഗം രെന്തി എം. സി, ജില്ലാ കമ്മിറ്റി അംഗം ലാൽജി കെ. കെ , ലിജ എസ് നായർ , സ്മിത ആർ , സജ്ന നജീബ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.പുതിയ ഭാരവാഹികളായിപ്രസിഡൻ്റ്: രഞ്ജിനി ഉണ്ണികൃഷ്ണൻ ,സെക്രട്ടറി: ലിജ എസ് നായർ ട്രഷറർ: രാജി പി. ആർ എന്നിവരെ തിരഞ്ഞെടുത്തു.
Comments
0 comment