കൊച്ചി: കെ.ജി.എൻ.എ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി
കൊൽക്കത്തയിലെ യുവഡോക്ടറുടെയും ഉത്തരാഖണ്ഡിലെ നഴ്സിന്റെയും ദാരുണമായ കൊലപാതകത്തിൽ കേരള ഗവൺമെൻ്റ് നഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രമായ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന പ്രതിഷേധം ഏരിയ സെക്രട്ടറി ഷെറിൻ പൗലോസ് ഉത്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ഗീത സുരേഷ് ബാബു, സോണിയ കെ പോൾ , കെ ജി എസ് എൻ എ പ്രതിനിധി ജ്യോതിസ് എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. മുപ്പതിലധികം അംഗങ്ങൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു
Comments
0 comment