കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനത്തിന്റെ ഭാഗമായുള്ള മിലാദ് മീറ്റ് -2024 സംഘടിപ്പിച്ചു. ഇമാം എ എം ബദറുദ്ധീൻ മൗലവിയുടെ പ്രാർത്ഥനയോടുകുടി ആരംഭിച്ച യോഗം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൽഘാടനം ചെയ്തു.
മുൻ എം പി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അൽ മുക്താദിർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ മുഹമ്മദ് മൻസൂർ സിനിമ സംവിധായാകൻ ഡോ അടൂർ ഗോപാലകൃഷ്ണൻ, കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമബോർഡ് അംഗം അബ്ദുൽ ഷുക്കൂർ അൽ -ഖാസ്മി മുഖ്യ പ്രഭാഷണം നടത്തി. മിലാദ് കമ്മിറ്റി ചെയർമാൻ അഡ്വ എം എ സിറാജുദ്ധീൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
Comments
0 comment