മൂവാറ്റുപുഴ: മൂവാറ്റുപുഴക്കടുത്ത് കടാതിയിൽ ഇന്നലെ ഒരു മണിയോടെ സഹോദരങ്ങൾ തമ്മിലുള്ള രൂക്ഷവഴക്ക് വെടിവെപ്പിൽ കലാശിച്ചു.
കടാതി മംഗലത്ത് വീട്ടിൽ കിഷോറും, നവീനും തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. കിഷോറിൻ്റ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നവീനെതിരെയാണ് വെടിവെച്ചത്.വയറിന് ഗുരുതരമായി പരിക്കേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലൈസൻസുള്ള തോക്കാണ് കിഷോറിൻ്റ കൈവശമുണ്ടായിരുന്നതെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾസ്വീകരിച്ചു വരുന്നു.
Comments
0 comment