നഗരസഭയിൽ ആകെ 4570 വീടുകളിലായി നടത്തിയ സർവ്വേയിൽ 1309 പഠിതാക്കളെയാണ് കണ്ടെത്തിയത് 7- 8 -2014 സർവേ പൂർത്തീകരിച്ച് 31 -8- 2014 ൽ കണ്ടെത്തിയ മുഴുവൻ പഠിതാക്കളെയും സാക്ഷരരാക്കുവാൻ നഗരസഭയ്ക്ക് കഴിഞ്ഞു നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ അധ്യക്ഷയായ ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു മുൻസിപ്പൽ സെക്രട്ടറി ഷീബ.എസ് നന്ദി പ്രകാശിപ്പിച്ചു ഇതോടൊപ്പം വാർഡിൽ 100 ശതമാനം ഹരിത കർമ്മ സേനയുടെ കളക്ഷൻ പൂർത്തീകരിച്ച എട്ടാം വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ഷിബി ബേബിയെ ആദരിക്കുകയും ഹരിത കർമ്മ സേന അംഗങ്ങൾക്ക് 10000 രൂപ ബോണസ് നൽകുന്ന ചടങ്ങും മുനിസിപ്പൽ റീജിയണൽ ജോ:ഡയറക്ടർ പ്രദീപ്കുമാർ നിർവഹിച്ചു
കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു മുനിസിപ്പൽ റീജിയണൽ ജോ:ഡയറക്ടർ പ്രദീപ് കുമാർ.വി ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തി
Comments
0 comment