menu
മണ്ഡലത്തിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ വേണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം
മണ്ഡലത്തിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ വേണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം
1
417
views
മൂവാറ്റുപുഴ: കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയുടെ സാഹചര്യം കണക്കിലെടുത്ത് ഭീഷണി നേരിടുന്ന

മൂവാറ്റുപുഴ -വെളളുർകുന്നം കോർമല , പൈങ്ങോട്ടുർ മണിപ്പാറ നാലാം ബ്ലോക്ക് ഭാഗം എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കാര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. 2012ൽ  6 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ പൈങ്ങോട്ടൂർ നാലാംബ്ലോക്കിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം.അപകട സ്ഥിതി തുടരുന്ന മൂവാറ്റുപുഴ നഗത്തിലെ വെള്ളുർകുന്നത്തെ കോർമലക്ക് സമീപമുള്ള താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കണം.2014 -ൽ കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ നഗരത്തിലെ വെള്ളുർകുന്നം കവലയിൽ കോർമല ഇടിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്.ജല അതോറിറ്റിയുടെ 10ലക്ഷം ലിറ്റർ സംഭരണശേഷിയുളള വാട്ടർടാങ്ക് സ്ഥിതി ചെയ്യുന്നതും കോർമലയിലാണ്.അപകട സാധ്യത കണക്കാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാകലക്ടറോട് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.

.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations