മൂവാറ്റുപുഴ: ഓണക്കാലത്തെ
വിലക്കയറ്റത്തിലും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ അഴിമതിയിലും പൊലീസ് സേനയിലെ കെടുകാര്യസ്ഥതയും ഉന്നയിച്ച് മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറി കെ എം സലിം പ്രകടനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എബ്രഹാം, കെ. ഒ ജോർജ്, വി.വി ജോസ്, കെ.എം മാത്തുക്കുട്ടി, ബിനോ കെ ചെറിയാൻ, ഒ. വി. ബാബു, സാബു വാഴയിൽ, ജിജോ പാപ്പാലി,എൽദോസ് ടി എം, സന്തോഷ് പി.ഇ , മനു ബി.എം എന്നിവർ പ്രസംഗിച്ചു
Comments
0 comment