മൂവാറ്റുപുഴ: വൈസ്മെൻ ഇൻ്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുറ്റത്ത് ഒരു പ്ലാവ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ജോസ് വർക്കി കാക്കനാടന്റെ ഭവനാങ്കണത്തിൽ ടവേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി പദ്ധതി ഉദ്ഘാടനം ചെയ്തു. വിഷരഹിത ഭക്ഷണങ്ങൾപ്രോത്സാഹിപ്പിക്കുവാനും ക്ലബ്ബ് അംഗങ്ങളുടെ ഇടയിൽ സ്വയംപര്യാപ്തമായ കൃഷി ക്ലബ്ബിന്റെ സഹായത്തോടുകൂടി തന്നെ നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് . ക്ലബ്ബ് ഭാരവാഹികൾ ഓരോ വീട്ടിലും എത്തി നേരിട്ട് തൈകൾ നട്ട് പരിപാലിക്കുന്ന രീതിയാണ് ഈ പദ്ധതിയിലൂടെ നടത്തി വരുന്നത് . ക്ലബ്ബ് സെക്രട്ടറി കെ ആർ ആനന്ദ് , ട്രഷറർ ജെയിംസ് മാത്യു , മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രൊഫ. ഹേമാവിജയൻ, ജോസ് വർക്കി കാക്കനാട്ട് ,കെ .എസ് സുരേഷ്, ബിജിമോൾ ഹിപ്സൺ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
Comments
0 comment