menu
മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഉത്പാദനം ക്രമീകരിക്കും: വൈദ്യുത വകുപ്പ് മന്ത്രി
മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഉത്പാദനം ക്രമീകരിക്കും: വൈദ്യുത വകുപ്പ് മന്ത്രി
430
views
മൂവാറ്റുപുഴ: മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് വർദ്ധിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം ക്രമീകരിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി.

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥിതി  വിലയിരുത്താന്‍  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി മീറ്റിംഗ് നടത്തി. യോഗത്തില്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടർ, കെ എസ് ഇ ബിയിലെ ഡയറക്റ്റര്‍മാര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉത്പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കരഡാമിലും, തുടർന്ന് മൂവാറ്റുപുഴ ആറിലേക്കും ആണ് എത്തുന്നത്. മലങ്കര ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും, മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ വരികയും, മൂവാറ്റുപുഴയിൽ കനത്ത മഴ തുടരുന്ന സാഹചര്യവും പരിഗണിച്ച്, മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്, ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനത്തിൽ രാവിലെ മുതൽ 200 മെഗാവാട്ട് കുറവ് വരുത്താനും ഇന്ന് 12.30 ഓടെ സാധ്യമാകുന്ന ഏറ്റവും കുറഞ്ഞ ശേഷിയിലേക്ക് ഉത്പാദനം കുറയ്ക്കാനും യോഗത്തില്‍ തീരുമാനമായി. നദിയിലെ ജലനിരപ്പും, വൈദ്യുതി ആവശ്യകതയും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമായിരിക്കും വൈകീട്ട് പീക്ക് മണിക്കൂറുകളിലെ ഉത്പാദനം തീരുമാനിക്കുന്നത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations