ഏനാനല്ലൂർ തൃപ്പൂരത്ത് ഭാഗത്ത് , വാടകയ്ക്ക് താമസിക്കുന്ന ദീപു മോൻ ( 31 ), രണ്ടാർ തോട്ടഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ടോജി തോമസ് (22) രണ്ടാർ തോട്ടഞ്ചേരി ഭാഗത്ത് മുന്തിരിങ്ങാട്ട് അഷിൻ ഷിബി (19) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രായമംഗലം പറമ്പിൽപ്പീടിക പാണ്ടാൻ കോട്ടിൽ വീട്ടിൽ ശബരിലാൽ ആണ് കൊല്ലപ്പെട്ടത്. ബാറിൽ മദ്യം വാങ്ങാൻ വന്നവർ തമ്മിലുള്ള തർക്കത്തെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കച്ചേരിത്താഴത്തെ ബാറിലാണ് സംഭവം നടന്നത്. കുഴഞ്ഞുവീണു എന്നാണ് ആദ്യം പറഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഡി വൈ എസ് പി ഏ.ജെ തോമസ്, ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐമാരായ വിഷ്ണു രാജു , ദിലീപ് കുമാർ, എം.എം ഉബൈസ്, എ.എസ്.ഐ പി.സി ജയകുമാർ , സീനിയർ സിപിഒമാരായ ടി.എ ഷിബു, ധനേഷ് വി നായർ, നിഷാന്ത് കുമാർ, കെ.എ അനസ്, റോബിൻ തോമസ്, ബിബിൽ മോഹൻ, എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ബാർ പരിസരത്തെ കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
Comments
0 comment