മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനങ്ങൾ അനുവദിക്കണമെന്ന് കേരള ഗവൺമെൻ്റ് നേഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കെ ജി എൻ എ 67-ാം മത് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായിട്ടുള്ള മുവാറ്റുപുഴ ഏരിയാസമ്മേളനം,ജനറൽ ആശുപത്രി കോൺഫെറൻസ് ഹാളിൽ വച്ച് കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ആർ ഉദ്ഘാടനം ചെയ്തു. ക്ലീറ്റസ് ജോൺസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ സ്മിത ബേക്കർ( കെ.ജി.എൻ.എജില്ലാ സെക്രട്ടറി ), രാജേഷ് കെ ആർ ( ജില്ലാ സെക്രട്ടേറിയറ്റ് അംഗം ), മുഹമ്മദാലി എം. എ ( ജില്ലാ ജോയിന്റ് സെക്രട്ടറി ) സംഗീത, ഫൗസിയ റിങ്കു പാർവതി,ലൈല, ഷെജീന എം മക്കാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായിഏരിയപ്രസിഡന്റ് - ക്ലീറ്റസ് ജോൺസ്,ഏരിയ സെക്രട്ടറി - ലൈല എം എം,ഏരിയ ട്രെഷർ - ബിനു അനിൽ എന്നിവർ തിരഞ്ഞെടുത്തു
Comments
0 comment