മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീ പോർക്കലി ഭദ്രകാളി ശാസ്താ ക്ഷേത്രം ട്രസ്റ്റ് നിർമ്മിച്ച ശ്രീഭദ്ര അന്നദാനമണ്ഡപ സമർപ്പണം നാളെ 14/1/2024 ഞായർ വൈകീട്ട് 6 മണിക്ക് നടക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശശി നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. വാസ്തു ശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയ്യൂർ ശ്രീഹരീതൻ തിരുമേനി മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ പി.പിഎൽദോസ് ,കൗൺസിലർമാരായ കെ.ജി അനിൽകുമാർ, ബിന്ദു സുരേഷ്, അമൽ ബാബു, ആശാ അനിൽ എന്നിവർ പങ്കെടുക്കും. മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും പരിപാടിയിൽ സംബന്ധിക്കും.
മൂന്നൂറു പേർക്ക് ഇരിക്കാവുന്ന മൂവായിരം സ്ക്വയർ ഫീറ്റ് അന്നദാന മണ്ഡപം പൂർണ്ണമായും ഭക്തജനങ്ങളുടെ സംഭാവന കൊണ്ടാണ് പൂർത്തിയായതെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അഡ്വ.പി.പ്രേംചന്ദ് പറഞ്ഞു. സപ്താഹം ഉൾപ്പടെയുള്ള വിവിധ ഉദ്ദേശ്യങ്ങൾക്ക് അന്നദാന മണ്ഡപം ഉപയോഗപ്പെടുത്തുമെന്ന് ട്രസ്റ്റ് പ്രസിഡൻ്റ് കെ.സി സുനിൽ കുമാർ അറിയിച്ചു.
Comments
0 comment