2017 - ലെ ബഡ്ജറ്റിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് 450.33 കോടി രൂപയുടെ സാമ്പത്തികാനുമതിയാവുകയും ചെയ്ത സുപ്രധാന പദ്ധതി മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം സർക്കാരിനോട് ആവശ്യ പ്പെട്ടു.മുൻ മന്ത്രി പി.ജെ.ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് 2024 ജൂലൈ 4 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിപി.എ മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് പദ്ധതി പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കുന്ന വിവരം പ്രതിപാദിക്കുന്നത്.ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവർത്തനങ്ങൾ നടക്കുന്ന അങ്കമാലി എൽ.എ സ്പെഷ്യൽ തഹസിൽദാരുടേയും, റോഡിന്റെ ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയരുടെയും ഓഫീസുകൾക്കാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നിർദ്ദേശം നൽകിയിട്ടുള്ളത്. 2024 ജനുവരി 24 ന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്.ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് കണ്ടിജൻസി ചാർജ്ജ് ഇനത്തിൽ 50 ലക്ഷം രൂപ കിഫ്ബിയിൽ നിന്ന് കൈമാറിയിരുന്നു.24 വർഷം മുൻപ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച ഈ റോഡ് പ്രവർത്തിക്ക് ജീവൻ വച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്.അതിർത്തിക്കല്ലുകൾ പുന:സ്ഥാപിക്കുന്നത് ഉൾപ്പെടെ ഉള്ള സർവ്വെ നടപടികളും നിർത്തിവച്ചു..നിലവിലുള്ള എം.സി റോഡിലൂടെ ഉള്ള യാത്രയിലെ വിവിധ പ്രതിസന്ധികൾ ഒഴിവാക്കാൻ കഴിയുന്ന പദ്ധതി ആരക്കുഴ ,മാറാടി പാലക്കുഴ ,കൂത്താട്ടുകുളംമേഖലയിൽ വൻ വികസനത്തിനും വഴിവെക്കും.കഴിഞ്ഞ സർക്കാരിന്റെ ഭരണകാലയളവിൽ ഈ റോഡിന്റെ താത്കാലിക വികസനത്തിന് സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 16 കോടി രൂപ അനുവദിച്ചിരുന്നു. എം.സി.റോഡ് വഴിയുള്ള യാത്രയേക്കാൾ 4 കി.മി. ദൈർഘ്യം കുറയുന്നതും വളവുകൾ ഇല്ലാതിരിക്കുന്നതും ഈ പാതയുടെ പ്രത്യേകതയാണ്.ട്രാഫിക് വോളിയം കുറവാണ് എന്ന ഒറ്റ കാരണം പറഞ്ഞ് പദ്ധതി ഇല്ലാതാക്കുന്നത് നീതീകരിക്കാനാകാത്തതും, ജില്ലയുടെ കിഴക്കൻ മേഖലയോടുള്ള അവഗണനയുമാണെന്ന് എൽദോഎബ്രഹാം പറഞ്ഞു.നിയോജക മണ്ഡലത്തിലെ എം.എൽ.എ ഇത്തരം ഗൗരവമുള്ള പദ്ധതികളുടെ കാര്യത്തിൽ യാതൊരു ഇടപെടലും നടത്തുന്നില്ല. പ്രോജക്ടുകളുടെ പുരോഗതി വിലയിരുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിന് പകരം ഉള്ള പദ്ധതി ഉപേക്ഷിക്കുന്നതിനായി ഒപ്പിടൽ ജോലി നിർവഹിക്കുകയാണെന്ന് എൽദോ എബ്രഹാം കുറ്റപ്പെടുത്തി.രണ്ട് പതിറ്റാണ്ട് കാലത്തെ പരിശ്രമഫലമായി 2017-ൽ അനുമതി വാങ്ങിയെടുത്ത പദ്ധതി ഉപേക്ഷിക്കരുതെന്നും, ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുനരാരംഭിക്കണമെന്നും എൽദോ എബ്രഹാം വകുപ്പ് തലത്തോട് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ - കൂത്താട്ടുകുളം നാല് വരി പാത നടപടികൾ മരവിപ്പിച്ചത് പ്രതിഷേധാർഹമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം
Comments
0 comment