ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിന്ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജാ വിജയൻഅധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൽദോ പി. കെ., പ്രിൻസിപ്പൽ ബിജുകുമാർ, പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്, പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് എസ്., എം. പി. ടി. എ. പ്രസിഡൻ്റ് രേവതി കണ്ണൻ, സ്ക്കൂൾ അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം., ഉപജില്ലാ വിദ്യാരംഗം കൺവീനർ ജയലക്ഷ്മി എ. വി. എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ അൻപത്തിനാല് വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.ഉദ്ഘാടനത്തിനു ശേഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "എം. മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും" എന്ന വിഷയത്തിൽ സാഹിത്യസെമിനാർ നടന്നു.വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിലെ ഹനിയ ഫാത്തിമ ഒന്നാം സ്ഥാനവും മൂവാറ്റുപുഴ സെൻ്റ്. അഗസ്റ്റിൻസ് എച്ച്. എസ്. എസിലെ നാദിയ നസ്രിൻ രണ്ടാം സ്ഥാനവും നേടി. അധ്യാപികയും സാഹിത്യകാരിയുമായ തസ്മിൻ ഷിഹാബ്, കവിയും പ്രഭാഷകനുമായ ജിനീഷ് ലാൽ രാജ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
Comments
0 comment