മൂവാറ്റുപുഴ: മൂവാറ്റുപുഴക്കടുത്ത് മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശിയ ആൾ മൂവാറ്റുപുഴ പൊലീസിൻ്റെ പിടിയിൽ.
ഫുട്ബോൾ ക്ലബിൻ്റെ പേരിൽ രാവിലെ തന്നെ കളിസ്ഥലത്ത് എത്തി വിദ്യാർത്ഥികൾക്ക് നേരെ ആക്രാശിക്കുകയും ശേഷം വടിവാളുകൊണ്ട് വീശിഭീഷണി പെടുത്തുകയാണ് ചെയ്തത്. സ്ഥലവാസികളും കണ്ടു നിന്നവരും ചേർന്ന് മൂവാറ്റുപുഴ പൊലീസിനെ വിവരം അറിയിച്ചു.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹാരീസ് എന്നയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടനടി തന്നെ ഉണ്ടാകും. ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിക്കൽ, എന്നിങ്ങനെയുള്ള കാര്യങ്ങൾ വെച്ച് പൊലീസ് ഉടൻ കേസെടുക്കും. വിഷയത്തിൽ ഈ വ്യക്തിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ പശ്ചാത്തലം ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.
Comments
0 comment