യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയടക്കമുള്ളവരെ അതിക്രൂരമായി പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മൂവാറ്റുപുഴ കോൺഗ്രസ് ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി നെഹ്‌റുപാർക്കിൽ അവസാനിച്ചു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൽദോ ബാബു വട്ടക്കാവിൽ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് സാബിത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സൽമാൻ ഓലിക്കൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മാഹിൻ അബൂബക്കർ, അഫ്സൽ വിളക്കത്ത്, മനു ബ്ലായിൽ, കെ എസ് യൂ സംസ്ഥാന സമിതി അംഗം ജെറിൻ ജേക്കബ് പോൾ, അമൽ ബാബു, എവിൻ എൽദോസ്, ഷാഫി കബീർ, ഫാസിൽ സൈനുദ്ധീൻ, ആൽബിൻ യാക്കോബ്, ഏബൽ ബാബു തുടങ്ങിയവർ സംസാരിച്ചു.
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്
Comments
0 comment