മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് വനിത ശിശുവകുപ്പിൻ്റെ കീഴിലെ 176 അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു .
അങ്കണവാടികൾ അലങ്കരിച്ചും, മധുരം നൽകിയും വർണാഭമാക്കിയുമാണ് കുട്ടികളെ അങ്കണവാടിയിലേക്ക് വരവേറ്റത്. മുളവൂർ പത്തൊമ്പതാം വാർഡ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.എം അസീസ് ഉദ്ഘാടനം ചെയ്തു. സിന്ധു സാബു, ബഷീർ ഹാജി, എം.എം ഹമീദ്, രമ്യ എം.ആർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment