നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഊഞ്ഞാപ്പാറ കാഞ്ഞിരംകുന്ന് കോളനിയിൽ താമസിക്കുന്ന നേര്യമംഗലം തലക്കോട് ഇഞ്ചിപ്പാറ പാലമൂട്ടിൽ അനീഷ് (33) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്.
ഇലവും പറമ്പ് ഭാഗത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. കോഴിപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐ സി.പി.രാധാകൃഷ്ണൻ, എ.എസ്.ഐ കെഎം.സലിം, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോ മാത്യു, സി.പി.ഒ.മാരായ പി.ബി.കുഞ്ഞുമോൻ, എം.കെ.ഷിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments
0 comment