മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മലഹയർ സെക്കൻഡറി സ്കൂളിൽ ആർട്സ് ഫെസ്റ്റിവൽ നടന്നു.
ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ഗാനരചയിതാവും ഗായകനുമായ ബേബിജോൺ കലയന്താനി നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം സ്വാഗതവും ഫാ. ചാൾസ് കപ്യാരുമലയിൽ,പിടിഎ പ്രസിഡൻ്റ് ബേസിൽ, എം പി ടി എ പ്രസിഡൻ്റ് സുപ്രഭ, രമേഷ് കെ കെ, മൃദുല, സ്കൂൾലീഡേഴ്സ് മാസ്റ്റർ കുര്യൻ സജി,എമി മരിയ എന്നിവർ സംസാരിച്ചു. അഞ്ചു സ്റ്റേജുകളിലായി നടന്ന മത്സരത്തിൽ 600 ഓളം വിദ്യാർത്ഥികൾപങ്കെടുത്തു.
Comments
0 comment