മൂവാറ്റുപുഴ നിർമലഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി ഓഡിറ്റോറിയത്തിൽ സമാപിച്ചു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ശേഷം യോഗം ആരംഭിച്ചു. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ ഒരുക്കിയ ക്യാൻവാസ് അക്ഷരാർത്ഥത്തിൽ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ ദുരന്തമുഖങ്ങളെ വിദ്യാർത്ഥികൾ ഒപ്പിയെടുക്കുകയായിരുന്നു. പ്രിൻസിപ്പൽ ഡോ. ആന്റണി പുത്തൻകുളം ക്യാൻവാസിന് താഴെ ദീപം തെളിച്ചു. തുടർന്ന് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീരജവാൻ കേണൽ ജയപാലിനെ സ്കൂൾ ആദരിച്ചു. സ്കൂൾ എൻ സി സി കേഡറ്റ്സ് കേണലിനെ ആദരിച്ചു. സ്കൂൾ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ എൻ സി സി കേഡറ്റ്സും സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിനിരന്ന സ്വാതന്ത്ര്യ വിളംബര പരിപാടിയും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ എൻ സി സി ഓഫീസർ എ.എൻ .ഓ .ജോബി ജോർജ് നേതൃത്വം നൽകി.
മൂവാറ്റുപുഴ: എഴുപത്തിഎട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യവിളംബര റാലിയും യുദ്ധത്തിൽ പങ്കെടുത്ത ധീരജവാന് ആദരവും നൽകി.
Comments
0 comment