
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിടച്ചു. കൊമ്പനാട് ചൂരമുടി മാലിക്കുടി വീട്ടിൽ അഖിൽ എൽദോസ് (27) നെയാണ് കാപ്പ ചുമത്തി വിയൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം, മോഷണം, കാപ്പ ഉത്തരവിന്‍റെ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നടപടി. കുറുപ്പംപടി പോലീസ് ഇൻസ്പെക്ടർ എം.കെ.സജീവിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻപെക്ടർ ടി.ബി.ബിബിൻ, എ.എസ്.ഐ അബൂബക്കർ സിദ്ദിഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കുമാർ, കെ.പി നിസാർ, ടി.എ.നിയാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 96 പേരെ കാപ്പ ചുമത്തി ജയിലിടച്ചു. 80 പേരെ നാട് കടത്തി.
Comments
0 comment