സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
സിപിഐഎം മൂവാറ്റുപുഴ
ഏരിയ കമ്മിറ്റി ബഹു. ധനകാര്യ
വകുപ്പ് മന്ത്രി സഖാവ് കെ എൻ
ബാലഗോപാലിന് നിവേദനം നൽകി.
മൂവാറ്റുപുഴ ആസ്ഥാനമായി
കേരള കൃഷി വകുപ്പിന് കീഴിൽ
പ്രവർത്തിച്ചുവരുന്ന ഏക
പൊതുമേഖല സ്ഥാപനമായ
വാഴക്കുളം ആഗ്രോ & ഫ്രൂട്ട്സ്
പ്രോസസിംഗ് കമ്പനി ലിമിറ്റഡ്
ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധി
നേരിട്ടുകൊണ്ടിരിക്കുകയാണ്.
പൈനാപ്പിൾ കർഷകരുടെ ക്ഷേമവും
ഉന്നമനവും ലക്ഷ്യമിട്ട് ആരംഭിച്ച
കമ്പനിയിൽ ഉത്പാദിപ്പിക്കുന്ന
ജൈവ് (JIVE )ബ്രാൻഡിലുള്ള
ഉൽപ്പന്നങ്ങൾ ചെറിയ കുട്ടികളും
മുതിർന്നവരും ഒരുപോലെ
ഇഷ്ടപ്പെടുന്നതാണ്.
കേരളത്തിലെ അനവധി സ്കൂളുകൾ,
കോളേജുകൾ, ആശുപത്രികൾ,
രക്തബാങ്കുകൾ, പള്ളികൾ,
റെയിൽവേ, നേവി എന്നിവിടങ്ങളിൽ
വിതരണം ചെയ്തു വരുന്ന ഒരു
ഉൽപ്പന്നമായിരുന്നു ജൈവ്.
ഈ ജൈവ് ഉല്പാദിപ്പിക്കുന്ന
സർക്കാർ ഉടമസ്ഥതയിലുള്ള
സാമൂഹ്യ പ്രാധാന്യമുള്ള ഈ
സ്ഥാപനത്തെ നിലനിർത്തുന്നതിനും
വളർത്തുന്നതിനും ആവശ്യമായ
സാമ്പത്തിക സഹായം നൽകണമെന്ന്
ആവശ്യപ്പെട്ടാണ് സിപിഐഎം മൂവാറ്റുപുഴ
ഏരിയ കമ്മിറ്റി ധനവകുപ്പ് മന്ത്രിക്ക്
നിവേദനം നൽകിയത്.
Comments
0 comment