ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണൻ നെല്ല് കൊയ്തെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷനായിരുന്നു. സ്കൂൾ വളപ്പിലെ 40 സെന്റ് സ്ഥലത്ത് കുട്ടികളുടെയും പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് കരനെൽകൃഷി തുടങ്ങിയത്. ഉമ ഇനത്തിൽ പെട്ട നെല്ല് 140 ദിവസം കഴിഞ്ഞാണ് കൊയ്ത്തുത്സവത്തിന് തയ്യാറായത്. സ്കൂളിലെ കുട്ടികളുടെ ഗ്രൂപ്പുകളാണ് നെൽകൃഷി പരിപാലിച്ചത്. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് കൊയ്ത്തുപാട്ട് പാടൽ, കറ്റ പറിക്കൽ, മെതിക്കൽ, പാറ്റിയെടുക്കൽ, അരിയാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നടന്നു. കൃഷിയിലൂടെ ലഭിച്ച നെല്ല് അരിയാക്കി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കും, പാക്കറ്റുകളാക്കി വിൽപ്പനക്കും ഉപയോഗിക്കും. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംസി
വിനയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, പഞ്ചായത്തംഗം പി എച്ച് സക്കീർ ഹുസൈൻ, കൃഷി ഓഫീസർ ഷാനവാസ്എഎം,സി പാസ് ബിഎഡ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പൗസി വിഎ,
പിടിഎ പ്രസിഡന്റ് പിഇ നൗഷാദ്, വൈസ് പ്രസിഡന്റ് പിഎം നവാസ്, ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി, കമാലുദ്ദീൻ മേയ്ക്കാലിൽ, പിടിഎ അംഗങ്ങളായ ഷെമീന ഷഫീഖ്, ജലജ രതീഷ്, ഷീജ പീറ്റർ, സുമയ്യ ഷിയാസ്, തസ്നി കബീർ, അധ്യാപകരായ കെഎം നൗഫൽ, അജിത രാജ്, സലീന എ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments
0 comment