മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഐഎഎസ് സഹോദരങ്ങളായ ഡോ. പി.ബി സലീം ഐ എ എസും പി.ബി നൂഹ് ഐഎഎസും പിതാവ്
പി.കെ. ബാവയുടെ ഓർമ്മക്ക് സ്വന്തം ഭൂമിയിൽ നിർമ്മിച്ച സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ഇന്ന് നാടിന് സമർപ്പിച്ചു. ഗ്രൗണ്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.മോഹൻ ബഗാൻ ക്യാപ്റ്റനുംഇന്ത്യൻ ഗോളിയുമായ സുഭാഷിഷ് റോയ് ചൗധരി ചടങ്ങിൽ മുഖ്യാതിഥിയായി. ഹൈദരാബാദ് എഫ് സി കളിക്കാരൻ മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി താരം സലിം കുട്ടി എന്നിങ്ങനെയുള്ള ഫുട്ബോൾ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.സമാപന ചടങ്ങിന് അസീസ് കുന്നപ്പിള്ളി സ്വാഗതവും പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം അസീസ് അധ്യക്ഷത വഹിച്ചു.. സർക്കിൾ ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ, സജിത ടീച്ചർ, കെ പി രാമചന്ദ്രൻ, പി എ ബഷീർ, കെ ഇ ഷാജി, സുബൈർ കുരുട്ട്കാവിൽ, ബിജു ,അബ്ദുൽ സമദ്, ഹാരിസ് കാവാട്ട്, പി എ, പി. ബി. അസീസ് എന്നിവർ സംസാരിച്ചു.
Comments
0 comment