menu
പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി . ഷിബു ബേബി ജോൺ
പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി .  ഷിബു ബേബി ജോൺ
0
110
views
തിരുവനന്തപുരം: ഇന്നേവരെ നടന്നിട്ടില്ലാത്ത വിചിത്ര കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.

'കേരള മുഖ്യമന്ത്രിയുടെ മാഫിയ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ആർവൈഎഫ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെടി ജലീൽ എം എൽ എ പോലീസിനെതിരായ പരാതി സ്വീകരിക്കാൻ പുറത്തുവിട്ട വാട്സാപ്പ് നമ്പർ പിൻവലിച്ചത് സി പി എം നേതൃത്വത്തിൻ്റെ വിലക്കിനെ തുടർന്നായിരുന്നു. എന്നാൽ സമാന നീക്കം അൻവർ എം എൽ എ ചെയ്യുമ്പോൾ സി പി എം മിണ്ടുന്നില്ല. സി പി എം നേതൃത്വം അൻവറിനെയും അൻവറിൻ്റെ പിന്നിലുള്ള ഉപജാപക സംഘത്തെയും ഭയന്നു തുടങ്ങി. സി പി എമ്മിൽ പുതിയതായി രൂപം കൊണ്ട അധോലോക ചേരിയാണ് അൻവറിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി നേതൃത്വം നൽകിയ അധോലോക ചേരി രണ്ടു ചേരിയായി പിരിഞ്ഞതിൻ്റെ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. ആർവൈഎഫ് ദേശീയ പ്രസിഡൻ്റ് കോരാണി ഷിബു, ആർവൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ , ആർവൈഎഫ് നേതാക്കളായ പുലത്തറ നൗഷാദ്, അഡ്വ. കാട്ടൂർ കൃഷ്ണകുമാർ, അഡ്വ. കിരൺ ജെ നാരായണൻ, ഷെമീന ഷംസുദ്ദീൻ, അഡ്വ. ദീപ മണി, ശ്യാം പള്ളിശ്ശേരിക്കൽ, അഡ്വ. യു. എസ്. ബോബി, സുനി മഞ്ഞമല, പ്രദീപ് കണ്ണനല്ലൂർ, എഫ് സ്റ്റാലിൻ, കബീർ പൂവാർ , ശ്രീകാന്ത് കരകുളം, ജിൽ ജിത്ത്, റിജോ ചെറുവത്തൂർ , പി.കെ. പ്രവീൺ കുമാർ, വിബ്ജിയോർ, അജിമോൻ എന്നിവർ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations