മൂവാറ്റുപുഴ: പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ പ്രസിഡൻ്റ് പി.എ ഷിയാസിൻ്റെ അദ്ധ്യക്ഷതയിൽ സ്ഥാപകദിനാഘോഷവും സംഘാടകസമിതി രൂപീകരണവും മൂവാറ്റുപുഴ ടൗൺ ഹാളിൽ വച്ച് നടന്നു.
മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ.തോമസ് യോഗം ഉദ്ഘാടനം ചെയ്തു.പൊലീസ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി .ഇ.ആർ. ആത്മൻ സ്വാഗതവും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി കെ അരുൺ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി.സനിൽ , ജോയിൻ സെക്രട്ടറി എം എം ഉബൈസ് എന്നിവർസംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി ജനറൽ കൺവീനർ എം.ജി പ്രവീൺകുമാർ(രാമമംഗലം പൊലീസ് സ്റ്റേഷൻ)ജോയിൻറ് കൺവീനർ മനോജ് പി.കെ.(കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ )ചെയർപേഴ്സൺ അമ്പിളി എം.എം.(കോതമംഗലം പൊലീസ് സ്റ്റേഷൻ )വൈസ് ചെയർമാൻ ഗിരീഷ് കുമാർ കെ വി (കോതമംഗലം ട്രാഫിക് പൊലീസ് സ്റ്റേഷൻ) എന്നിവരെ തിരഞ്ഞെടുത്തു.
Comments
0 comment