മൂവാറ്റുപുഴ: നഗരസഭയുടെ ഒന്നാംവാർഡിൽ വരുന്ന പുളിഞ്ചുവട് -ശാസ്താംകുടി അമ്പലത്തിന് സമീപം
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ ആദ്യ വിളവെടുപ്പ് മുനിസിപ്പൽ ചെയർമാൻ പി.പിഎൽദോസ് ഉദ്ഘാടനം നിർവഹിച്ചു.കൗൺസിലർമാരായ മീരാ കൃഷ്ണൻ, കെ.കെ സുബൈർ, പി.വി രാധാകൃഷ്ണൻ, വി.എ ജാഫർ സാദിക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 9 സെന്റ് സ്ഥലത്ത് 600 തൈ ഓറഞ്ച്, മഞ്ഞ നിറത്തിൽ ഉള്ള ചെണ്ടുമല്ലികൾ ആണ് നട്ടത്.
Comments
0 comment