കോട്ടയം ഈരാറ്റുപേട്ടനടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (45) നെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.വള്ളക്കാലിൽ ജംഗ്ഷന് സമീപമുള്ള വീടാണ് പകൽ കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്. മോഷണവിവരം അറിഞ്ഞ ഉടൻ തന്നെ റൂറൽ ജില്ല പൊലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നാണ് പിടികൂടിയത്. പ്രതിക്ക് ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, രാമപുരം,ഗാന്ധിനഗർ,കാഞ്ഞിരപ്പള്ളി, തിടനാട്, പാലാരിവട്ടം, കോഴിക്കോട് വെള്ളയിൽ, എറണാകുളം മരട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണ-ഭവനഭേദന കേസുകൾ ഉണ്ട് . മുവാറ്റുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി. കെ അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ എസ്ഐ വിഷ്ണു രാജു ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ പി സി ജയകുമാർ, പി.എസ് ജോജി, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, എച്ച്.ഹാരിസ്, രഞ്ജിത് രാജൻ, ഷാൻ മുഹമ്മദ്എന്നിവർ ഉണ്ടായിരുന്നു.
മൂവാറ്റുപുഴ: പൂട്ടി കിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി.
Comments
0 comment