മൂവാറ്റുപുഴ: റോഡ് സൈഡിൽ നിന്ന മരം ലോറിയിലേക്ക് മറിഞ്ഞ് ചാടി ഗതാഗത തടസം സൃഷ്ടിച്ചു
ആവോലി പഞ്ചായത്തിലെ പത്താം വാർഡ് പ്രദേശത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ കമ്പനിയിലേക്ക് ലോഡുമായി വന്ന ലോറിയിലേക്ക് റോഡ് സൈഡിൽ നിന്ന വാക മരത്തിന്റെ ശിഖരം ഒടിഞ്ഞു ചാടി. മരക്കമ്പ് വൈദ്യുത ലൈനിൽ തങ്ങിയാണ് വാഹനത്തിലേക്ക് വീണത്. ഇതിനാൽ ഇത് വഴിയുള്ള ഗതാഗത സംവിധാനം നിലച്ചു. വിവരമറിഞ്ഞ്ഫയർഫോഴ്സ് സ്ഥലത്തെത്തി വൈദ്യുതി വകുപ്പിനെ അറിയിച്ച് ലൈൻ ഓഫാക്കുകയും, കുറച്ചു സമയത്തിന് ശേഷം മരം മുറിച്ചു മാറ്റി ഗതാഗത സംവിധാനം പുന:സ്ഥാപിച്ചു.സീനിയർ ഫയർ ഓഫീസർ ഷംസുദീൻ, കെ.കെ രാജു, ഫയർഓഫീസർമാരായ അൻവർ, അയൂബ്, ഹോം ഗാർഡ് മാരായ ടോമി പോൾ, ആരോമൽ എന്നിവരാണ് പ്രവർത്തനത്തിൽ പങ്കെടുത്തത്.
Comments
0 comment