menu
സൗജന്യ നീന്തൽ പരിശീലനക്ലാസും ഓണാഘോഷവും നടന്നു
സൗജന്യ നീന്തൽ പരിശീലനക്ലാസും ഓണാഘോഷവും നടന്നു
147
views
മൂവാറ്റുപുഴ: വൈസ്മെൻ

ഇന്റർനാഷണൽ  മൂവാറ്റുപുഴ ടവേഴ്സ് ക്ലബും മാറാടി ബേവാച്ച് സിമ്മിംഗ് അക്കാദമിയുടെയും സംയുക്ത നേതൃത്വത്തിൽ  സൗജന്യ നീന്തൽ പരിശീലന ക്ലാസിന്റെ ഉദ്ഘാടനവുംടവേഴ്സ് ക്ലബ്ബിന്റെ ഓണാഘോഷവും ബേവാച്ച്  അക്കാദമി ഹാളിൽ നടന്നു. നിർദ്ധനരായകുട്ടികളെ നീന്തൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത് .മൂവാറ്റുപുഴയിലെ  സ്കൂളുകളുമായി  സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത് . വൈസ്മെൻ  ഇന്റർനാഷണൽ സോൺ മൂന്നിന്റെ എൽ അർ.ഡിആഗ്നസ് മാണി  പരിപാടി ഉദ്ഘാടനം ചെയ്തു . ക്ലബ്ബ് പ്രസിഡൻ്റ് ജോർജ് വെട്ടിക്കുഴി  അധ്യക്ഷത വഹിച്ച യോഗത്തിൽ  മാറാടി പഞ്ചായത്ത് പ്രസിഡൻ്റ്  ഒ.പി  ബേബി മുഖ്യഅതിഥിയായിരുന്നു , മുൻ ആര്‍ ഡി.ഒ സുനിൽ ജോൺ , ഡോ . ജേക്കബ് അബ്രഹാം , കെ ആർ ആനന്ദ് , വാർഡ്മെമ്പർ  രതിഷ് ചങ്ങാലിമറ്റം ,  ബേബി മാത്യു  , രഞ്ജുബോബി നെല്ലിക്കൽ , സാറമേരി  ജോർജ് , കെഎം മാണി  ,ജയിംസ് മാത്യൂകീർത്തി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു . തുടർന്ന് ക്ലബ് അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങൾ നടന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations