മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയും സര്‍ക്കാരും തയ്യാറാകണം. മാധ്യമ പ്രവര്‍ത്തക പെന്‍ഷന്‍ വിഭാഗം പുനസ്ഥാപിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിനെ യോഗം സ്വാഗതം ചെയ്തു .
പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തായവരെ ഉള്‍പ്പെടുത്താനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും ഉടന്‍ നടപടി വേണം.
വീഡിയോ എഡിറ്റര്‍മാരെയും കരാര്‍ ജീവനക്കാരെയും പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജി. പ്രമോദ് വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, വൈസ് പ്രസിഡന്റ് ആര്‍.ജയപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ശ്രീജ, ജില്ലാ വരണാധികാരി എന്‍ എസ് ജുഗുനു കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റഷീദ് ആനപ്പുറം, പി ആര്‍ പ്രവീണ്‍, വി വി അരുണ്‍, അനിരു അശോകന്‍, എം ബി സന്തോഷ്, എസ് ഷീജ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെയും പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
Comments
0 comment