സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ ഒരുക്കിയ വർണ്ണാഭമായ ഓണാഘോഷത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. .
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാർഡ് കൗൺസിലർ കെ.വി തോമസ്, സിബി സ്കറിയ,എൽദോസ് പോൾ,രമ്യ വിനോദ്, ബിൻസി തങ്കച്ചൻ തുടങ്ങിയ മുനിസിപ്പൽ കൗൺസിലർമാർ, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാദർ തോമസ് ചെറുപറമ്പിൽ, ഫാദർ ജോൺ മറ്റപ്പിള്ളിൽ, ഫാദർ അലൻ വെള്ളാംകുന്നേൽ , ഫാദർ പോൾ വാലംപാറക്കൽ, സ്കൂൾ വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മരിയാൻസി തുടങ്ങിയവർ ഓണാഘോഷത്തിൽ പങ്കാളികളായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പിടിഎ പ്രസിഡന്റ് സോണി പാമ്പയ്ക്കൽ, എം പി ടി എ പ്രസിഡന്റ് ഷാനി മാർട്ടിൻ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപക അനധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ , കുട്ടികൾക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യയും നൽകപ്പെട്ടു. ഓണപ്പാട്ട് മത്സരം,ഓണപ്പൂക്കള മത്സരം, മലയാളി മങ്ക,വടംവലി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബോംബിംഗ് ദി സിറ്റി തുടങ്ങിയ മത്സരങ്ങൾക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ചേർന്ന് അതിമനോഹരമായ ഓണാഘോഷമാണ് സ്കൂളിൽ സംഘടിപ്പിച്ചത്. വിവിധ ഓണ മത്സരങ്ങളിൽ വിജയികളായവർക്ക് ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
Comments
0 comment