കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 36 അങ്കണവാടികളിലെ കുട്ടികളുടെയും, പ്രവർത്തകരുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിലേക്ക് ശിശുദിനത്തിൽ "പൂത്തുമ്പി 2023 " അങ്കണവാടി കലോത്സവം നടത്തി.
ചിറപ്പടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച പ്രൗഡോജ്ജല ചടങ്ങിൽ ആൻറണി ജോൺ എം എൽ എ കലോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം.ബഷീർ, വൈസ് പ്രസിഡൻ്റ് ശോഭാവിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മൃദുല ജനാർദ്ദനൻ, എൻ.ബി. ജമാൽ, ബ്ലോക്ക് പഞ്ചായത്തംഗം അനു വിജയനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡിന്ന ഡേവിസ് ,അങ്കണവാടി വിദ്യാർത്ഥികൾ, പ്രവർത്തകർ, മാതാപിതാക്കൾ, നാട്ടുകാർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്തിലെ മികച്ച അങ്കണവാടിക്കും,വർക്കർക്കും, ഹെൽപ്പർക്കും, മൊമൊൻ്റൊ നൽകി എം.എൽ.എ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും, അങ്കണവാടി പ്രവർത്തകരുടെയും കലാപരിപാടികൾ നടന്നു.
Comments
0 comment