ഇരുവരും ചേർന്ന് കഥയെഴുതി തിരക്കഥയാക്കിയ കാതൽ ആണ് സംസ്ഥാന പുരസ്കാരമെന്ന സ്വപ്നനേട്ടത്തിലേക്ക് ഇവരെ എത്തിച്ചത്. മികച്ച ചിത്രം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമ നേടിയത്. അവാർഡ് വിവരം അറിഞ്ഞയുടൻ തന്നെ സന്തോഷം പങ്കുവെയ്ക്കുന്നതിനായി ഇരുവരും പോൾസൻ്റ പാമ്പാക്കുടയിലെ വീട്ടിൽ ഒത്തുകൂടി.കിറ്റ് കോ-മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന പോൾസൺ ജോലി രാജിവച്ചാണ് സിനിമയിലേക്കെത്തിയത്. സിവിൽ സർവ്വീസ് കോച്ചിംഗ് ക്ലാസിൽ നിന്നും പോൾസണ് ലഭിച്ച ആശയമാണ് കാതൽ ദ കോറിൻ്റെ കഥാതന്തു. ആദർശ്സുകുമാരൻ്റെ കൂടി കയ്യൊപ്പ് പതിഞ്ഞതോടെ വ്യത്യസ്തകഥയും, തിരക്കഥയുമായി അത് മാറി.ജിയോ ബേബിയുടെ സംവിധാനത്തിൽ, മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷങ്ങളിലെത്തിയതോടെ പ്രണയരഹിത ദാമ്പത്യത്തിൻ്റെ കഥപറഞ്ഞ പോൾസണും ആദർശിനും അത് ഇരട്ടിമധുരമായി. നേരത്തെ ഇരുവരും ചേർന്ന് തിരക്കഥയൊരുക്കിയ നെയ്മർ ഹിറ്റായിരുന്നു. കോതമംഗലം കുത്തുകുഴി പണ്ടാരത്തും കുടിയിൽ വീട്ടിൽ സുകുമാരൻ, ആശ ദമ്പതികളുടെ മകനാണ് ആദർശ്. സഹോദരി :ആതിര. പാമ്പാക്കുട ചൊള്ളങ്ങാട്ട് (പള്ളിപ്പുറത്ത് ) വീട്ടിൽ സി.പി സ്കറിയ, ലിസി ദമ്പതികളുടെ മകനാണ് പോൾസൺ. സഹോദരി തിരുവനന്തപുരം ലോഅക്കാദമി വിദ്യാർത്ഥിനി മരിയ.
മൂവാറ്റുപുഴ: കാലികപ്രസക്തിയുള്ളതും ഗൗരവമായ അവതരണത്തിലൂടെ മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സന്തോഷത്തിലാണ്പോൾസൺ സ്കറിയയും ആദർശ് സുകുമാരനും.
Comments
0 comment