നെഹ്‌റു യുവ കേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമാണ് സംഘാടകർ.
സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ
ക്ലബ് സെക്രട്ടറി
എ.കെ ലികേഷ് അധ്യക്ഷത വഹിച്ചു.
ക്ലബ് അംഗങ്ങൾക്കുള്ള സൗജന്യ ജേഴ്‌സി വിതരണവും നടത്തി.
റെജി പി, ബാലൻ പി. എം, മുരളീധരൻ പി. കെ,സുമ ബാബു, ബിന്ദു ബി തുടങ്ങിയവർ സംസാരിച്ചു.
പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള സമഭാവത്തിലൂടെയാണ് പരിസ്ഥിതി സന്തുലനം സാധ്യമാകുകയെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. അജൈവികവും ജൈവികവുമായ ഘടകങ്ങൾ ഒന്നുപോലെ ജീവന്റെ നിലനില്പിനാവശ്യമാണ്. അവരുടെ പാരസ്പര്യമാണ് ഭൂതലത്തിലെ ജീവജാലങ്ങളുടെ നിലനില്പിന്നാധാരം. മനുഷ്യനാണ് ജീവജാലങ്ങളിൽ ഏറ്റവും ഉയർന്നത്. അത് കൊണ്ട് തന്നെ മനുഷ്യന്റെ പ്രവർത്തികളാണ് പ്രകൃതിയുടെ സന്തുലനത്തിന് ആധാരമാകുന്നത്.
ചൂഷണ മനോഭാവത്തിലൂടെ ആശാസ്ത്രീയ മാർഗങ്ങളിലൂടെ മനുഷ്യൻ ഭൂമിയെ കീഴ്പ്പെടുത്തിയപ്പോഴാണ് പ്രകൃതി മനുഷ്യരാശിക്ക് മുമ്പിൽ ഭീഷണി ഉയർത്തുന്നതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകൾ ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാകുമെന്നും നല്ല ജാഗ്രതയോടുള്ള പ്രകൃതി സൗഹൃദ സമീപനവും മനോഘടനയും വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments
0 comment