menu
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകുന്ന അപേക്ഷ നഗരസഭ കൗൺസിൽ യോഗം ചേർന്ന് പ്രമേയം പാസാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകുന്ന അപേക്ഷ നഗരസഭ കൗൺസിൽ യോഗം ചേർന്ന് പ്രമേയം പാസാക്കി.
215
views
മൂവാറ്റുപുഴ: നഗരസഭ പതിനാറാം വാർഡിലെ മണ്ണാങ്കടവ് തോടുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിഷയം

ഇന്ന് ചേർന്ന നഗരസഭ കൗൺസിലിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയ്ക്ക് നൽകുന്നതിനുള്ള അപേക്ഷ പ്രമേയത്തിലൂടെ പാസായി. മണ്ണാൻകടവ് തോട്ടിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കുകയും ക്രമേണ അത്കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റി വെള്ളംശേഖരിക്കുന്ന മുവാറ്റുപുഴയാറിലെ പോയിൻറിൽ എത്തുകയും ചെയ്യുന്നു.തോടിനിരുവശങ്ങളിലും ,അടിയിലും കോൺക്രീറ്റ്ലൈനിംഗുകൾ നൽകുകയും ഭൂഗർഭനീരുറവയുടെ സുഗമമായ ഒഴുക്ക് അനുവദിക്കുന്നതിന്ലൈനിംഗിലുടനീളം പിവിസി വീപ്പ് ഹോളുകൾ നൽകുകയും ചെയ്യുന്നത് വഴി സമീപപ്രദേശങ്ങളിലേയും മറ്റും മുഴുവൻ വെള്ളത്തിന്റെയും ഒഴുക്ക് സുഗമമാവുകയും ചെയ്യുന്നു. ലൈനിംഗ് ചെയ്യുന്നതിലൂടെ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും അനധികൃതമായി മലിന്യം പുറന്തള്ളുന്നത് തടയുന്നതിനും എളുപ്പത്തിൽ കണ്ടെത്തുന്നതിനും സാധിക്കുന്നു. പുഴയ്ക്ക് സമീപം ജീവിക്കുന്ന മറ്റ്ജീവജാലങ്ങൾക്കും കുടിവെള്ളമടക്കമുള്ള എല്ലാ പ്രാഥമിക ആവശ്യങ്ങളും നിർവ്വഹിക്കപ്പെടുന്നത് ഈ പുഴയിൽ നിന്നുള്ള ജലം ഉപയോഗിച്ച് കൊണ്ടാണ്. മാത്രമല്ല ഭൂഗർഭ ജലസ്രോതസ് അടക്കം പുഴയുടെ പരിസരപ്രദേശത്തുള്ളഎല്ലാ കാണറുകളിലേയും മറ്റു കുടിവെള്ളസ്രോതസുകളിലേക്ക് വെള്ളം എത്തി മലിനമാകാൻ കാരണമാകുന്നു.ഈതോടിന്റെ നവീകരണവുമായി ബന്ധപെട്ട് ഫണ്ട് ലഭിക്കുന്നതിനും കൊച്ചി കോർപ്പറേഷന് ഉൾപ്പെടെ ലഭിക്കുന്ന അർബൻ അഗ്ളോമറേഷൻ ഫണ്ട് മുവാറ്റുപുഴ നഗരസഭയെ ഉൾപെടുത്തി ലഭ്യമാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ,MOU 15th -CFC ഗ്രാൻറിൽ കൂടിഉൾപ്പെടുത്തി അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട്തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രിക്ക് നൽകാനുള്ള അപേക്ഷക്ക് മുന്നോടിയായി മൂവാറ്റുപുഴ നഗരസഭ കൗൺസിൽയോഗത്തിൽ ചർച്ചയിലൂടെ ആവശ്യപെട്ടു. പതിനാറാം വാർഡ്കൗൺസിലർ വി.എ ജാഫർസാദിക്ക് മുഖ്യഅവതാരകനായിരുന്നു. ഈ പ്രമേയം പാസാക്കേണ്ടതില്ലെന്ന് വികസനകാര്യചെയർമാൻ അജിമുണ്ടാടൻആവശ്യപ്പെട്ടു.

    

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations