ആയിരക്കണത്തിന് വാഹനങ്ങൾ കടന്നുപോകുന്ന മുവാറ്റുപുഴ - പെരുമ്പാവൂർ എം.സി.റോഡ്, മുവാറ്റുപുഴ - തൊടുപുഴ റോഡുകളും,വാഴക്കുളം - കല്ലൂർക്കാട്, കിഴക്കേക്കര - ആശ്രമം റോഡ്, മുവാറ്റുപുഴ- പിറവം റോഡ്, അമ്പലംപടി- വീട്ടുർ റോഡ്, കീച്ചേരിപ്പടി - ആട്ടായം റോഡ്, പുതുപ്പാടി - മുളവൂർ റോഡ്, കുളപ്പുറം - പോത്താനിക്കാട്, റാക്കാട് - അമ്പലംപടി, കടാതി- കാരക്കുന്നം, ആയവന - കലൂർ, കാലാമ്പുർ - കോട്ടക്കവല, കല്ലൂർക്കാട് - കലൂർ, പാലക്കുഴ-തൊടുപുഴ , കോഴിപ്പിള്ളി - മാറിക, കാരമല അരയാനിച്ചുവട്, കുളംകണ്ടം-മംഗലത്തു താഴം, പണ്ടപ്പിള്ളി - മാറിക,ആഞ്ഞിലിച്ചുവട്- അമ്പലംപടി, തെക്കുംമല- പുളിക്കായത്ത് കടവ്, വാഴക്കുളം - കാർമൽസ്കൂൾ റോഡ്, വാഴക്കുളം - ആരക്കുഴ മൂഴി റോഡ്, മണ്ണത്തൂർ കവല - നാവോളിമറ്റം എന്നീ റോഡുകൾ പൂർണ്ണമായും തകർന്നു.നിയോജക മണ്ഡലത്തിലെ 148 കി.മി റോഡ് യാത്ര ചെയ്യാനാകാത്തവിധം തകർന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 191 കി.മി. റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ പണം അനുവദിച്ചിരുന്നെന്ന് മുൻ എം.എൽ.എ എൽദോഎബ്രഹാം പറഞ്ഞു.കഴിഞ്ഞ മൂന്നര വർഷത്തിനിടെ മണ്ഡലത്തിൽ ആകെ റോഡ് നിർമാണത്തിന് ഭരണാനുമതി ലഭിച്ചത് 16 കി.മി റോഡിന് മാത്രമാണെന്നും എൽദോ എബ്രഹാം കുറ്റപ്പെടുത്തി.പുതിയ റോഡുകളുടെ വികസനത്തിലും, റോഡുകളുടെ നവീകരണത്തിനും ഫണ്ട് ലഭ്യമാകാത്തത് നിലവിലെ എം.എൽ.എയുടെ നിസംഗതയും പിടിപ്പുകേടുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിലെ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾക്ക് ഉടൻ പണം അനുവദിച്ച് നവീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം
Comments
0 comment