വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിന് തിരശ്ശീല വീണു .നാല്ദിവസങ്ങളിലായുള്ളകലോത്സവത്തിൻ്റെ സമാപനം ഇന്ന് നടന്നു. സമാപന സമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മോൾ സി എൽദോസ് അധ്യക്ഷത വഹിച്ചു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി അബ്രഹാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. തോമസ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി .ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബെന്നി കെ.വി. കലോത്സവ അവലോകന മും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. കലോത്സവത്തിൽ 599 പോയിന്റോടെ മൂവാറ്റുപുഴ സെൻറ്.അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.532 പോയിൻ്റോടെ മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പായി. യു.പി.വിഭാഗത്തിൽ സെൻ്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ആരക്കുഴ സെൻ്റ്.ജോസഫ് എച്ച്.എസ് 76 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പിനർഹരായി. നിർമല ഹൈസ്ക്കൂൾ മുവാറ്റുപുഴ 74 പോയിൻ്റ് നേടി റണ്ണറപ്പായി. എൽ.പി.65 പോയിൻ്റു വീതം നേടി ലിറ്റിൽ ഫ്ലവർ എൽ. പി. എസും നിർമല ജൂനിയർ എൽ പി. എസും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആരക്കുഴ സെൻ്റ് ജോസഫ് എൽ.പി. എസ്. 63 പോയിൻ്റോടെ റണ്ണറപ്പായിസംസ്കൃതോത്സവം യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് കടാതി വിവേകാനന്ദ വിദ്യാലയമാണ്..ഇരുവിഭാഗങ്ങളിലും 80 പോയിൻറ് വീതം നേടിയാണ് വിവേകാനന്ദ വിദ്യാലയ ചാമ്പ്യൻഷിപ്പ് നേടിയത്. യുപി വിഭാഗത്തിൽ യുപി വിഭാഗത്തിൽ വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ റണറപ്പായി. ഹൈസ്കൂൾ ഭാഗത്തിൽ മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പായി.അറബി കലോത്സവത്തിൽ എൽപി വിഭാഗത്തിൽ കാവുങ്കര മുസ്ലിം എൽപിഎസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി .മുളവൂർ മിലാഡി ഷെരീഫ് മെമ്മോറിയൽ എൽ പി സ്കൂൾ റണ്ണറപ്പായി.യുപി വിഭാഗത്തിൽ എം.ഐ.ഇ.റ്റിഎച്ച് .എസ്. മുവാറ്റുപുഴഓവറോൾ ചാമ്പ്യൻഷിപ്പ് നേടി .ഗവ.എച്ച്.എസ്എസ്.പേഴയ്ക്കാപ്പിള്ളി റണ്ണറപ്പായി .ഹൈസ്കൂൾ വിഭാഗത്തിൽ ഗവ എച്ച്എസ്എസ് പേഴയ്ക്കാപ്പിള്ളി 85 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എംഐ.ഇ.റ്റി.എച്ച്. എസ്.മൂവാറ്റുപുഴ.റണ്ണറപ്പായി.
മൂവാറ്റുപുഴ:
Comments
0 comment