തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെയുള്ള ജനകീയ ഇടപെടലുകളാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വെളിയം സ്വാശ്രയ കര്‍ഷകസമിതി മന്ദിരത്തില്‍ കര്‍ഷകര്‍ക്കുള്ള ബോണസ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗതമായ കൃഷി രീതികള്‍ക്ക് പുറമേ ജില്ലയിലെ കാലാവസ്ഥക്കിണങ്ങുന്നതും മികച്ച വരുമാനം ഉണ്ടാക്കുന്നതുമായ കാര്‍ഷിക ആശയങ്ങള്‍ കണ്ടെത്തി നടപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വെളിയം സ്വാശ്രയ കര്‍ഷക സമിതിയുടെ കീഴിലെ മികച്ച കര്‍ഷകരെയും വ്യാപാരികളെയും മന്ത്രി ആദരിച്ചു. മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും കര്‍ഷകര്‍ക്കുള്ള എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രശാന്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും കര്‍ഷക സമിതി അംഗങ്ങളും പങ്കെടുത്തു.
(
Comments
0 comment