ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ചടങ്ങ് മൂവാറ്റുപുഴ
DYFP മുഹമ്മദ് റിയാസ്,
ഉദ്ഘാടനം ചെയ്തു. അസീസ് കുന്നപ്പിള്ളി അധ്യക്ഷനായി. കല്ലൂർക്കാട് എസ്എച്ച്ഒ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.
ആരോഗ്യ മേഖലയിലെ പ്രമുഖരായ ഡോ.മിലാനി മേരി ജോർജ്, റോബിൻ സി.വി അനൂജ ജോർജ്, അസീസ് ബാവ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന കലാസായാഹ്‌നത്തിൽ മിമിക്രി താരം അനു മൂവാറ്റുപുഴ
നടൻ ജോമി ജേക്കബ്
ഗായകൻ ഉസ്മാൻ മൂവാറ്റുപുഴ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു.
അക്കാദമിക് കോർഡിനേറ്റർ നീതു യൂസഫ്, സിതാര, മുബീന, ജാസ്മിൻ, ഡോളി, അനീഷ, വിഷ്ണുപ്രിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗ്രാമീണരായ വീട്ടമ്മമാർക്ക് സൗജന്യമായ തൊഴിൽ പരിശീലനവും തൊഴിൽ ലഭ്യതയും ലക്ഷ്യമാക്കി ഐഎഎസ് സഹോദരങ്ങളായ ഡോക്ടർ പി ബി സലിം പിബി നൂഹ് തുടങ്ങിയവർ സ്ഥാപിച്ച സ്ഥാപനമാണ് പുനർജനി. 2024 വരെയുള്ള അഡ്മിഷനുകൾ ഇപ്പോൾ തന്നെ ക്ലോസ് ആണ്. 2023 ഒക്ടോബർ പതിനഞ്ചോടെ ആദ്യ ബാച്ച് പുറത്തിറങ്ങും..
Comments
0 comment