ബി ഡി ജെ എസ് പിറവം നിയോജകമണ്ഡലം ഇന്നലെ വൈകിട്ട് 4 മണിക്ക് തിരുവാങ്കുളം ഞാളിയത്ത് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നായാടി മുതൽ നമ്പൂതിരി വരെ സാമൂഹ്യ നീതിക്കുവേണ്ടി പടപൊരുതുവാൻ ബി.ഡി.ജെ.എസ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വെള്ളാപ്പള്ളി നടേശനെതിരെയുള്ള വെല്ലുവിളികളെ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് യോഗത്തിൽ അധ്യക്ഷ വഹിച്ച ബി.ഡി. ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. ജില്ലജനറൽ സെക്രട്ടറിദേവരാജൻ മുഖ്യപ്രഭാഷണം നടത്തി.തിരഞ്ഞെടുപ്പ് അവലോകനം ജില്ലാ വൈസ് പ്രസിഡന്റ് എം.എ.വാസു നടത്തി. സംഘടന സന്ദേശം ജില്ലാ ജനറൽ സെക്രട്ടറി പി. ബി. സുജിത്ത് നടത്തി പിറവം നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി സ്വാഗതവും യോഗത്തിൽ ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ബീനാനന്ദകുമാർ, സെക്രട്ടറി പമീല സത്യൻ എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ പള്ളത്ത് നന്ദി പറഞ്ഞു.
പിറവം: മതന്യൂനപക്ഷ പ്രീണനം ഇടതുപക്ഷവും കോൺഗ്രസ്സും ഒരുപോലെ ചെയ്യുകയാണെന്ന സത്യം വെളിപ്പെടുത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടാൻ ക്ഷുദ്രശക്തികളെ അനുവദിക്കില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ.കൃഷ്ണൻ പറഞ്ഞു.
Comments
0 comment