menu
വെള്ളൂർകുന്നം കോർമലയിൽ ഉന്നതസംഘം സന്ദർശനം നടത്തി, അപകടഭീഷണിയിലെന്ന് വിലയിരൂത്തൽ
വെള്ളൂർകുന്നം കോർമലയിൽ ഉന്നതസംഘം സന്ദർശനം നടത്തി, അപകടഭീഷണിയിലെന്ന് വിലയിരൂത്തൽ
269
views
മൂവാറ്റുപുഴ: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വെള്ളൂർ കുന്നം കോർമലയിൽ ദുരന്തനിവാരണ സംഘം സന്ദർശിച്ചു.

 കോർമല അപകടഭീഷണിയിലെന്ന് പരിശോധന നടത്തിയ ദുരന്തനിവാരണ സംഘം വിലയിരുത്തി.മലയുടെ പല ഭാഗങ്ങളിലും വിള്ളലുണ്ടെന്നും അവർ പറഞ്ഞു. വർഷങ്ങൾക്കു മുൻപേ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിലും ദുരന്തനിവാരണ ഉദ്യോഗസ്ഥർ സ്ഥലസന്ദർശനം നടത്തുന്നത് ഇപ്പോഴാണ്. പല ഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടിരിക്കുന്നത് കണ്ടെത്തിയതിനാൽ ഇതിൻ്റെ വിശദമായ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ തന്നെ സമർപ്പിക്കുമെന്നും അതിനു ശേഷമാണ് തുടർനടപടികൾ സ്വീകരിക്കാനാവുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോർമല അപകട ഭീഷണിയിലാണെന്നും, അവിടെ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും, വാട്ടർ അതോറിറ്റിയുടെ 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി ഇവിടെയുണ്ടെന്നും ഈ വിഷയങ്ങളുടെ എല്ലാം സത്യാവസ്ഥ മനസിലാക്കി ജില്ലാ കലക്ടർ അടിയന്തരമായി തന്നെ ഇടപെടണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ഔദ്യോഗികമായി അറിയിച്ചതിൻ്റെ ഫലമായാണ് ഉന്നത സംഘം വെള്ളൂർകുന്നം കോർമല സന്ദർശിച്ചത്. ഡോ. വിജിത്ത്, ജി.എസ് പ്രദീപി, അഞ്ചലി പരമേശ്വരൻ, ഡെപ്യൂട്ടി കലക്ടർ വി.ഇ അബാസ്, തഹസിൽദാർ കെ.എം ജോസ്കുട്ടി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations