മൂവാറ്റുപുഴ :വിദ്യാർത്ഥികൾക്കായി സൗജന്യ നീന്തൽ പരിശീലനം ഒരുക്കി മാറാടി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ പിറവം റോഡിലെ വികാസ് നഗറിലുള്ള ബേവാച്ച് സ്വിമ്മിങ് അക്കാദമിയിലാണ് പഞ്ചായത്തിലെ വിവിധ യു.പി സ്കൂളുകളിലെ 58 ഓളം വിദ്യാർത്ഥികൾളാണ് സൗജന്യ നീന്തൽ പരിശീലനം പൂർത്തിയാക്കിയത്
21 ദിവസത്തെ നീന്തൽ പരിശീലനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് . മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീഓ. പി ബേബി പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ രതീഷ് ചങ്ങാലി മറ്റം,സൗത്ത് മാറാടി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എം എം ,അക്കാദമി ഉടമ ആൻറണി രാജൻ മടേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു അജീഷ് കെ , വിജിത്ത് എസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകിയത്.
Comments
0 comment