മൂവാറ്റുപുഴ: വിദ്യാർത്ഥികളുടെ വായനാസംസ്കാരം പോഷിപ്പിക്കുന്നതിനായി നടത്തുന്ന വായനാ വാരത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ സൗഭഗം നടത്തുന്നു.
ജൂൺ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ കമാൻഡർ സി.കെഷാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവും കവിയുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരിയ്ക്കും.ചടങ്ങിൽ ദിനപത്രങ്ങളിലെ മുഖപ്രസംഗം അടിസ്ഥാനമാക്കി നടത്തുന്ന ആസ്വാദന കുറിപ്പ് രചനയിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് പാരിതോഷിക വിതരണം ഉണ്ടായിരിക്കും.
Comments
0 comment