എൻ.സി.സി, എസ്.പി.സി. റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് , ശാസ്ത്ര ക്ലബ്ബ് എന്നീ സന്നദ്ധ സംഘടനകൾ പരിപാടിക്ക്നേതൃത്വം നൽകി.സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക ജീമോൾ കെ. ജോർജ്ജ് ലഹരി വിരുദ്ധദിനസന്ദേശം നൽകി. തുടർന്ന് നെല്ലാട് ജംഗ്ഷനിലേക്ക് നടന്ന റാലിയിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുമേന്തി ഇരുന്നൂറിലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ വി.പി.സുധീഷ് റാലിയെ അഭിസംബോധന ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു.ലഹരിവിരുദ്ധ സന്ദേശ പ്രചരണാർത്ഥം സംഘടിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ ഏറെ ശ്രദ്ധേയമായി. നെല്ലാട് മർച്ചൻ്റ് അസോസിയേഷൻ വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി. വീട്ടൂർ, പേഴയ്ക്കാപ്പിള്ളി, മുളവൂർ എന്നിവിടങ്ങളിലും ഇതേ പരിപാടികൾ അരങ്ങേറി. അധ്യാപകരായ ബിനു വർഗീസ്, ഡൈജി പി. ചാക്കോ ,വിനു പോൾ, ജോസഫ് വർഗീസ്, ജൂണോ ജോർജ്, നോബിൻ ജോർജ്,ജിനേഷ് കെ. പോൾ, എബിൻ ബേബി,ബിജി കുര്യാക്കോസ്, നിഷ ജി, റെസി വണ്ടാനം , മിനു എം.ബി., ജിഞ്ചു ജി.,ജയലക്ഷ്മി എ.വി., എന്നിവർ നേതൃത്വം നൽകി.
മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷം നടത്തി.
Comments
0 comment