മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം നടന്നു.
പൂക്കളമിട്ടും പായസം വിതരണം ചെയ്തും പുലികളി മേളത്തിനൊപ്പം ചുവടുവച്ചും വിദ്യാർത്ഥികൾ ഇക്കൊല്ലത്തെ ഓണം ആഘോഷിച്ചു. ചായക്കൂട്ടും മുഖംമൂടിയുമണിഞ്ഞ പുലികളാണ് പൂരത്തിൻ്റെ തനത് താളത്തിനൊത്ത് ചുവടുവച്ചത്. കവിയും,ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓണസന്ദേശവും,പൂക്കള മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവ്വഹിച്ചു.സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി മുഖ്യപ്രഭാഷണവും,ചടങ്ങിന് പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് എസ്.അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജുകുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്ജ്, അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം.എന്നിവർ സംസാരിച്ചു.
Comments
0 comment