menu
വീട്ടൂർ എബനേസർസ്കൂളിൽ വായനാ സൗഭഗം നടത്തി
വീട്ടൂർ എബനേസർസ്കൂളിൽ വായനാ സൗഭഗം നടത്തി
മൂവാറ്റുപുഴ: വായനാ ദിനാചരണത്തിൻ്റെ ഭാഗമായി വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന വായനാസൗഭഗം കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഏത് മേഖലയിലും ഉയർച്ച നേടുന്നതിന് ആഴത്തിലുള്ളവായനയും അതിൽ നിന്ന് ഉരുത്തിരിയുന്ന ചിന്തകളും അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് നേടിയ ആകാശ് രാജ് ചടങ്ങിൽ പങ്കെടുത്തു. സ്ക്കൂൾ പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് സൂര്യനാരായണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, പ്രിൻസിപ്പൽ ബിജു കുമാർ എന്നിവർ സംസാരിച്ചു. 

പഠനത്തോടൊപ്പം ജീവിതാനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് മികച്ച വ്യക്തിത്വങ്ങൾ ഉണ്ടാകുന്നതെന്നും വായന വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും രാജീവ് ആലുങ്കൽ പറഞ്ഞു. വായന സൗഭഗത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി എബനേസർ ഹയർ സെക്കൻഡറി സ്ക്കൂൾ സംഘടിപ്പിച്ച മുഖപ്രസംഗ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. സ്ക്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ സമാഹാരത്തിൻ്റെ പ്രകാശനം പായിപ്ര രാധാകൃഷ്ണൻ രാജീവ് ആലുങ്കലിന് നൽകി നിർവ്വഹിച്ചു. സ്കൂളിലെ ഹസ്താക്ഷരശേഖരം അതിഥികൾ സന്ദർശിച്ചു. രാജീവ് ആലുങ്കൽ എഴുതിയ നിലാവേ, നിലാവേ, നീ മയങ്ങല്ലേ എന്ന ഗാനം ജോഷ്മി ജോൺസൺ ആലപിച്ചു. സ്ക്കൂൾ ഗായകസംഘം വായനദിനഗാനം അവതരിപ്പിച്ചു. 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations