
കൂത്താട്ടുകുളം: ഉപജില്ല സ്കൂൾ മേളകളുടെ വിജയത്തിളക്കത്തിൽ
കൂത്താട്ടുകുളം ഗവ. യു പി സ്കൂൾ.
വിജയം നേടിത്തന്ന കുട്ടികൾക്ക് സ്കൂൾ പിടിഎ എസ്എംസി നേതൃത്വത്തിൽ അനുമോദനം നൽകി.
കൂത്താട്ടുകുളം ഗവ. യു പി സ്കൂൾ.
വിജയം നേടിത്തന്ന കുട്ടികൾക്ക് സ്കൂൾ പിടിഎ എസ്എംസി നേതൃത്വത്തിൽ അനുമോദനം നൽകി.
ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള എൽപി യുപി ഓവറോൾ, പ്രവർത്തിപരിചയമേള യുപി ഓവറോൾ, എൽപി രണ്ടാം സ്ഥാനം,
ഗണിത ശാസ്ത്രമേള രണ്ടാം സ്ഥാനം,
കായിക മേള എൽപി ഒന്നാം സ്ഥാനവും, യുപി രണ്ടാം സ്ഥാനവും, ഹയർ സെക്കൻ്ററി സ്കൂളുകളെ വരെ പിന്നിലാക്കി 109 പോയിൻ്റോടെ ഓവറോൾ മൂന്നാം സ്ഥാനവും, രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടിയിരുന്നു.
വിദ്യാരംഗം കലാ സാഹിത്യ ശില്പശാലയിൽ അഞ്ച് പേർക്ക് ഒന്നാം സ്ഥാനവും, സംസ്ഥാന അമ്പെയ്ത്ത് മത്സരത്തിലെ പങ്കാളിത്തവും നേടിയിരുന്നു.
കൗൺസിലർ പി ആർ സന്ധ്യ ഉദ്ഘാടനം ചെയ്തു. മനോജ് കരുണാകരൻ അധ്യക്ഷനായി.
കെ വി ബാലചന്ദ്രൻ സമ്മാന വിതരണം നടത്തി. സി പി രാജശേഖരൻ, കെ പി സജികുമാർ
ടി വി മായ, സി എച്ച് ജയശ്രി, ബിസ്മി ശശി,ഹണി റെജി എന്നിവർ സംസാരിച്ചു.
Comments
0 comment